NEWS

നോൺ ജേർണലിസ്റ്റുകൾക്ക് പെൻഷൻ ഇല്ല, ജീവിതം ദുരിതത്തിൽ

കേരളത്തിലെ പത്രസ്ഥാപനങ്ങളില്‍ നിരവധി നോണ്‍ജേർണലിസ്റ്റുകളാണ് ജോലിചെയ്യുന്നത്. എന്നാല്‍ ഈ ജോലി ചെയ്തിരുന്ന നോണ്‍ ജേർണലിസ്റ്റ് യൂണിയന്‍ തൊഴിലാളികളില്‍ വിരമിച്ചവര്‍ക്കുളള പെന്‍ഷന്‍ തുകയ്ക്ക് പതിനായിരം കണക്കിനാണ് കുടിശ്ശിക. മാസങ്ങളോളവും വര്‍ഷങ്ങളോളവുമാണ് ഈ പെന്‍ഷന്‍ തുക കുടിശ്ശികയായിട്ടുളളത്.

ഈ അവസരത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഓഫീസില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി ഈ ജീവനക്കാര്‍ക്ക് പെന്‍ഷനില്‍ കുടിശ്ശികയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലാ എന്ന തെറ്റായമറുപടിയായിരുന്നു അവരുടേത്.

കേരളത്തിലെ ഈ പെന്‍ഷന്‍ പറ്റിയ ജീവനക്കാര്‍ക്കുളള തുക മുപ്പതും നാല്‍പ്പതും മാസത്തെ പെന്‍ഷന്‍ തുക കുടിശ്ശിക അവരുടെ ജീവനക്കാര്‍ തന്നെ, പെന്‍ഷന്‍ പറ്റിയവര്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഇന്‍ഫര്‍മേഷന്‍ ഓഫീസ് ബോധപൂര്‍വ്വമായി തെറ്റായ മറുപടിയാണ് നല്‍കിയിരിക്കുന്നത്.

കേരളത്തിലെ ഭൂരിപക്ഷം പെന്‍ഷനും കുടിശ്ശിക തീര്‍ത്തുനല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഈ റിട്ടയര്‍മെന്റ് ജീവനക്കാരോട് കാണിക്കുന്നത് ക്രൂരതയാണ്‌ എന്ന അഭിപ്രായമാണ് നിലനില്‍ക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷനില്‍ നല്‍കിയ അപേക്ഷയും അതിന് ലഭിച്ച ഉത്തരവും ഇങ്ങനെയായിരുന്നു.

1. സംസ്ഥാനസര്‍ക്കാരിന്റെ പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതി പ്രകാരം 2020 ജൂലായ് 31 വരെ ആകെ എത്രപേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്?

ഉത്തരം: 2020 ജൂലായ് 31 വരെ 1475 പേര്‍ക്ക് പെന്‍ഷനും 154 പേര്‍ക്ക് ആശ്രിത പെന്‍ഷനും നല്‍കിയിട്ടുണ്ട്.

2. ഒരു ഗുണഭോക്താവിന് പ്രതിമാസം എത്ര രൂപയാണ് പെന്‍ഷന്‍ നല്‍കുന്നത്?

ഉത്തരം: നിലവില്‍ പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ 6000 രൂപയും ,അവരുടെ ആശ്രിതര്‍ക്ക് 1250 രൂപയും 2000നു മുമ്പ് വിരമിച്ച പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്ക് 2000 രൂപയുമാണ് പ്രതിമാസം നല്‍കുന്നത്.

3. ഒരു ഗുണഭോക്താവ് എത്രരൂപയാണ് പ്രതിമാസം പെന്‍ഷന്‍ ഫണ്ടിലേക്ക് അല്ലെങ്കില്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട്?

ഉത്തരം: പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ നിലവില്‍ പ്രതിമാസം 250 രൂപയാണ് അടയ്‌ക്കേണ്ടത്.

4. പെന്‍ഷന്‍ തുക കുടിശ്ശികയുണ്ടോ?

ഉത്തരം: മുതല്‍ പെന്‍ഷന്‍ കുടിശ്ശികയില്ല.

5. ഉണ്ടെങ്കില്‍ 2020 ജൂലായ് 31 വരെ ആകെ എത്ര രൂപ കുടിശ്ശികയുണ്ട്?

ഉത്തരം: ഇല്ല

6. 2020 ജൂലായ് 31 വരെ ആകെ എത്രമാസത്തെ കുടിശ്ശികയുണ്ട്?

ഉത്തരമില്ല

7. 2020 ജൂലായ് 31 വരെ ആകെ എത്രപേര്‍ക്ക് പെന്‍ഷന്‍ കുടിശ്ശികയുണ്ട്?

ഉത്തരമില്ല

8.പെന്‍ഷന്‍ കുടിശ്ശിക വരാനുളള കാരണം വ്യക്തമാക്കുക?

ഉത്തരമില്ല

9) പത്രകേതര പെന്‍ഷന്‍ പദ്ധതി എന്നുമുതലാണ് ആരംഭിച്ചത്?

ഉത്തരം: 4-2-2000 ത്തിലെ പി.ആറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പെന്‍ഷന്‍ പദ്ധതി ആരംഭിച്ചത്.

10) അന്നത്തെ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ആരാണ്?

ഉത്തരം: അന്നത്തെ മുഖ്യമന്ത്രി ശ്രീ.ഇ.കെ നായനാര്‍ ആയിരുന്നു.

11) പെന്‍ഷന്‍ നല്‍കുന്നതിന്റെ മാനദണ്ഡങ്ങള്‍ വിശദമാക്കുക?

ഉത്തരം: 4-2-2000 ത്തിലെ പി ആറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പെന്‍ഷന്‍ നല്‍കുന്നത്.

അതുകൊണ്ട് എത്രയും പെട്ടെന്ന് ഇവര്‍ക്ക് നല്‍കാനുളള പെന്‍ഷന്‍ തുക നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്.

Back to top button
error: