NEWS

ടയര്‍ പങ്ചറൊട്ടിച്ച് നല്‍കിയില്ല; കടയുടമയ്ക്ക് നേരെ വെടിയുതിര്‍ത്തു

തൃശൂര്‍: ടയര്‍ പങ്ചറൊട്ടിച്ച് നല്‍കാത്തതിന്റെ പേരില്‍ കടയുടമയ്ക്ക് നേരെ വെടിയുതിര്‍ത്തു. കൂര്‍ക്കഞ്ചേരിയില്‍ കട നടത്തുന്ന പാലക്കാട് സ്വദേശി മണികണ്ഠനാണ് വെടിയേറ്റത്. സംഭവത്തില്‍ഗുണ്ടകളായ കണ്ണൻകുളങ്ങര സ്വദേശി വേലംപറമ്പിൽ ഷഫീക് (28), വലിയാലുക്കൽ മേനോത്ത്പറമ്പിൽ സാജുൽ (26), ചിയ്യാരം ആക്കാട് ഡിറ്റ് ബാബു (26) എന്നിവരെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വാഹനത്തിന്റെ ടയർ പഞ്ചറായെന്നും വരണമെന്നും പ്രതികൾ മണികണ്ഠനോട് ആവശ്യപ്പെട്ടുവത്രെ. എന്നാൽ മണികണ്ഠൻ ഇത് അനുസരിച്ചില്ല. ഇതിന്റെ വൈരാഗ്യത്തിന് തർക്കത്തിലാവുകയും ഷഫീക് കയ്യിലിരുന്ന എയർ പിസ്റ്റൾ ഉപയോഗിച്ച് വേദി വെക്കുകയായിരുന്നുവത്രെ. ഒഴിഞ്ഞു മാറിയതിനാൽ മണികണ്ഠന് കാലിലാണ് വെടിയേറ്റത്. അല്ലെങ്കിൽ നെഞ്ചിലോ തലയിലോ കയറുമായിരുന്നുവെന്ന് പറയുന്നു. പിന്നീട് മണികണ്ഠനെ മർദിക്കുകയും സ്ഥാപനം കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി സംഘം കടന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച മണികണ്ഠനിൽ നിന്നും മൊഴിയെടുത്ത പൊലീസ് മണിക്കൂറുകൾക്കകം ഗുണ്ടാ സംഘത്തെ പിടികൂടുകയായിരുന്നു

Back to top button
error: