NEWS

24 മണിക്കൂറിനിടെ 55,755 കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 55,755 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 75,50,273 ആയി ഉയര്‍ന്നു.

അതേസമയം,പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 11,256 പേരുടെ കുറവാണ് പ്രതിദിനരോഗികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്.

നിലവില്‍ 7,72,055 പേരാണ് ചികിത്സയിലുള്ളത്. 66,63,608 പേര്‍ക്ക് രോഗം ഭേദമായി. ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത് 66,399 പേരാണ്.

Back to top button
error: