‘മഹത്തായ ഭാരതീയ അടുക്കള’യുമായി സുരാജും നിമിഷയും

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’: മഹത്തായ ഭാരതീയ അടുക്കള. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററും ടൈറ്റിലും പൃഥ്വിരാജാണ് പുറത്തുവിട്ടത്. സിനിമയുടെ ഫസ്റ്റ് ലുക്കില്‍ സുരാജും, നിമിഷയും വിവാഹിതരായി കല്യാണമണ്ഡപത്തില്‍ ഇരിക്കുന്നതാണ്.

‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്.

ചിത്രത്തിന്റെ ഛായഗ്രാഹകന്‍ സാലു കെ തോമസ് ആണ്.ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version