കളമശ്ശേരിയില്‍ കോവിഡ് രോഗി മരണമടഞ്ഞ സംഭവം; അന്വേഷണത്തിനായി ഉത്തരവിട്ട് ആരോഗ്യമന്ത്രി

ളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അനാസ്ഥ മൂലം കോവിഡ് രോഗി മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണത്തിനായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടു. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

സംഭവത്തില്‍ നഴ്‌സിംഗ് ഓഫീസറുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു.വെന്റിലേറ്ററില്‍ ട്യൂബുകള്‍ മാറിക്കിടന്നതു കൊണ്ട് ഓക്‌സിജന്‍ കിട്ടാത്തത് കൊണ്ടാണ് ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചതെന്നാണ് ശബ്ദരേഖ .നഴ്സുമാരുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ ഇട്ട ശബ്ദരേഖ ആണ് ഇതെന്നാണ് പറയപ്പെടുന്നത് .

കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ആണ് നഴ്സുമാരുടെ ഗ്രൂപ്പില്‍ ശബ്ദരേഖ പ്രത്യക്ഷപ്പെട്ടത് .അശ്രദ്ധ കാരണം പല രോഗികളും മരണപ്പെട്ടിട്ടുണ്ട് .ജൂലൈ 20 നു മരിച്ച ഹാരിസ് മരിച്ചത് വയറുകള്‍ മാറിക്കിടന്നത് കൊണ്ടാണെന്നു ശബ്ദരേഖയില്‍ പറയുന്നു .

അഞ്ച് സഹോദരിമാരുടെ ഏക സഹോദരന്‍ ആണ് ഹാരിസ് .

Exit mobile version