കോവിഡ് രോഗി മരിച്ചത് ഓക്സിജൻ കിട്ടാതെ ,അനാസ്ഥ ചൂണ്ടിക്കാട്ടി നഴ്സിംഗ് ഓഫീസറുടെ ശബ്ദരേഖ

കളമശ്ശേരി മെഡിക്കൽ കോളേജിൽ അനാസ്ഥ മൂലം കോവിഡ് രോഗി മരണമടഞ്ഞതായി നഴ്സിംഗ് ഓഫീസറുടെ ശബ്‌ദരേഖ .വെന്റിലേറ്ററിൽ ട്യൂബുകൾ മാറിക്കിടന്നതു കൊണ്ട് ഓക്സിജൻ കിട്ടാത്തത് കൊണ്ടാണ് ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചതെന്നാണ് ശബ്ദരേഖ .നഴ്‌സുമാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ ഇട്ട ശബ്ദരേഖ ആണ് ഇതെന്നാണ് പറയപ്പെടുന്നത് .

കേന്ദ്ര സംഘത്തിന്റെ സന്ദർശനത്തിന് മുന്നോടിയായി ആണ് നഴ്‌സുമാരുടെ ഗ്രൂപ്പിൽ ശബ്ദരേഖ പ്രത്യക്ഷപ്പെട്ടത് .അശ്രദ്ധ കാരണം പല രോഗികളും മരണപ്പെട്ടിട്ടുണ്ട് .ജൂലൈ 20 നു മരിച്ച ഹാരിസ് മരിച്ചത് വയറുകൾ മാറിക്കിടന്നത് കൊണ്ടാണെന്നു ശബ്ദരേഖയിൽ പറയുന്നു .

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് ബന്ധുക്കൾ .അഞ്ച് സഹോദരിമാരുടെ ഏക സഹോദരൻ ആണ് ഹാരിസ് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version