മുൻ‌കൂർ ജാമ്യത്തിനായി ശിവശങ്കർ,വിടാതെ കസ്റ്റംസ്

കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ ആശുപത്രിയിൽ ആയ എം ശിവശങ്കർ ഐ എ എസ് ഇന്ന് മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചേക്കും .നടു വേദനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ് ശിവശങ്കർ .ഇന്ന് ഉച്ചയ്ക്ക് ശേഷം മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ചികിത്സ തുടരണോ ഡിസ്ചാർജ് ചെയ്യണോ എന്ന് തീരുമാനിയ്ക്കും .ഡിസ്ചാർജ് ചെയ്താൽ അറസ്റ്റിനു സാധ്യത ഉള്ള പശ്ചാത്തലത്തിൽ ശിവശങ്കർ ബോർഡ് യോഗത്തിനു മുൻപ് തന്നെ ജാമ്യാപേക്ഷ നൽകിയേക്കും .

ജാമ്യാപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചാൽ അറസ്റ്റിനു അന്വേഷണ ഏജൻസികൾ സാധാരണ രീതിയിൽ മുതിരാറില്ല .അതുകൊണ്ട് തന്നെ ജാമ്യാപേക്ഷയ്ക്ക് മുൻപ് തന്നെ ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർക്കാനുള്ള സാധ്യതയും ഏറെയാണ് .എന്നാൽ എന്താണ് തെളിവ് എന്ന് ബോധ്യപ്പെടുത്താൻ കസ്റ്റംസിന് കഴിയണം .

വിദേശത്തേയ്ക്ക് 1 .9 ലക്ഷം ഡോളർ കടത്തി എന്ന കേസിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കൊണ്ടുപോയത് എന്നാണ് സൂചന .ഈ കേസിൽ സ്വപ്ന സുരേഷും സരിത്തും പ്രതികൾ ആണ് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version