ജീവിക്കാൻ വേണ്ടി ബിരിയാണി വിറ്റ സജ്‌നയ്ക്ക് ഒരു കൈ സഹായവുമായി യൂത്ത് കോൺഗ്രസ് നടത്തിയ ബിരിയാണി ഫെസ്റ്റ് വൻ വിജയം ,ബിരിയാണി ഫെസ്റ്റ് ഇനിയും തുടരുമെന്ന് സംഘടന

ജീവിക്കാനായി കൊച്ചിയിൽ ബിരിയാണി വിൽക്കുമ്പോൾ ആക്ഷേപത്തിന് ഇരയായ സജ്‌നയ്ക്ക് ഒരു കൈ സഹായവുമായി യൂത്ത് കോൺഗ്രസ് നടത്തിയ ബിരിയാണി ഫെസ്റ്റ് വൻ വിജയം .കഴിഞ്ഞ ദിവസം നടത്തിയ ബിരിയാണി ഫെസ്റ്റിൽ വിറ്റുപോയത് രണ്ടായിരത്തിലധികം ബിരിയാണി പാക്കറ്റുകൾ .

തൃപ്പുണിത്തുറ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയാണ് ബിരിയാണി ഫെസ്റ്റ് നടത്തിയത് .വിഡി സതീശൻ എംഎൽഎ ഉത്ഘാടനം ചെയ്ത പരിപാടിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പങ്കെടുത്തു .വരും ദിവസങ്ങളിൽ സജ്‌നയ്ക്കായി കൂടുതൽ ബിരിയാണി ഫെസ്റ്റുകൾ സംഘടിപ്പിക്കാൻ ആണ് യൂത്ത് കോൺഗ്രസിന്റെ പദ്ധതി .

അടുത്ത ദിവസം പിറവം നിയോജക മണ്ഡലം കമ്മിറ്റി ബിരിയാണി ഫെസ്റ്റ് നടത്തും .ഒരു ദിവസം 100 ബിരിയാണി എന്ന നിലയിൽ 100 നിയോജക മണ്ഡലം കമ്മിറ്റികൾ 100 ബിരിയാണികൾ എങ്കിലും വാങ്ങും .ചലച്ചിത്രതാരം ജയസൂര്യയും സജ്‌നയ്ക്ക് സഹായവുമായി എത്തുന്നുണ്ട് .കൊച്ചിയിൽ ഒരു ബിരിയാണിക്കട തുടങ്ങുകയാണ് സജ്‌നയുടെ ലക്‌ഷ്യം .

Exit mobile version