NEWS

ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈകഴുകൽ കോവിഡിനു മികച്ച പ്രതിരോധം; വൈറസ് 9 മണിക്കൂറോളം ചർമത്തിൽ

ലോകമെമ്പാടും കോവിഡ് വ്യാപനം രൂക്ഷാകുന്ന സാഹചര്യത്തില്‍ ഓരോ രാജ്യങ്ങളും വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണഘട്ടങ്ങളിലുമാണ്. എന്നാല്‍ ഓരോ ദിവസവും വൈറസിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ
ജപ്പാനിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനറിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

കൊറോണ വൈറസ് മനുഷ്യ ചര്‍മത്തില്‍ 9 മണിക്കൂറോളം സജീവമായി നിലനില്‍ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. അതിനാല്‍ അവയെ പ്രതിരോധിക്കാന്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈ കഴുകേണ്ടത് അനിവാര്യമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിലെ സാംപിളുകളാണു സംഘം പരിശോധിച്ചത്.

കൊറോണയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എലിപ്പനിക്കു കാരണമാകുന്ന രോഗാണു മനുഷ്യചര്‍മത്തില്‍ 1.8 മണിക്കൂറോളമാണു നിലനില്‍ക്കുകയെന്നു ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ ഈ മാസം പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 9 മണിക്കൂറോളം വൈറസ് ചര്‍മത്തില്‍ തുടരുന്നതു സമ്പര്‍ക്കം വഴിയുള്ള രോഗസാധ്യത വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

കൊറോണ വൈറസും ഫ്‌ലു വൈറസും എഥനോള്‍ പ്രയോഗിച്ചാല്‍ 15 സെക്കന്‍ഡിനുള്ളില്‍ നിര്‍ജീവമാകും. എഥനോളാണു ഹാന്‍ഡ് സാനിറ്റൈസറുകളില്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

Back to top button
error: