NEWS

കാപ്പ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടാ നേതാവ് അറസ്റ്റിൽ

തൃശ്ശൂര്‍: കുപ്രസിദ്ധ ഗുണ്ടാ നേതാവ് വെളിയന്നൂര്‍ സ്വദേശി വിവേകിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. നിരവധി അക്രമ കേസുകളിലും കൊലപാതകങ്ങളിലും പ്രതിയായ ഇയാളെ തൃശൂര്‍ ഈസ്റ്റ് പോലീസാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

ഇയാള്‍ രണ്ട് വധശ്രമക്കേസില്‍ മയക്കുമരുന്ന് കേസിലും ഏഴോളം അടിപിടി കേസിലും, 2019 ജൂണ്‍ ഇരുപത്തിനാലാം തീയതി ശക്തന്‍ സ്റ്റാന്‍ഡിനു സമീപം ബിനോയ് എന്നയാളെ കുത്തി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.

രണ്ടുമാസം മുമ്പാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം വിവേക് ജയിലില്‍ നിന്നും ഇറങ്ങിയത്. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷവും നിരവധി കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. തൃശ്ശൂര്‍ സിറ്റി കമ്മീഷണര്‍ ആദിത്യ ഐപിഎസിന്റെ ശുപാര്‍ശപ്രകാരം ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ആണ് വിവേകിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് നല്‍കിയത്.

ജില്ലയില്‍ കൊലപാതകങ്ങളും അക്രമസംഭവങ്ങളും തുടര്‍ക്കഥയായത്തിന്റെ പശ്ചാത്തലത്തില്‍, തൃശ്ശൂര്‍ ഡിഐജി യുടെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷന്‍ റേഞ്ചര്‍ന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്.

Back to top button
error: