NEWS

യു.ഡി.എഫ് ജില്ലാ കമ്മറ്റികള്‍ പുനസംഘടിപ്പിച്ചു, കോട്ടയം ജില്ലാ ചെയര്‍മാന്‍ സ്ഥാനം ജോസഫ് വിഭാഗത്തിന്

തിരുവനന്തപുരം: യു.ഡി.എഫ് ജില്ലാ കമ്മറ്റികള്‍ പുനസംഘടിപ്പിച്ചു. കോട്ടയം ജില്ലാ ചെയര്‍മാന്‍ സ്ഥാനം ജോസഫ് വിഭാഗത്തിന് നല്‍കി. മാത്രമല്ല ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ കണ്‍വീനര്‍ സ്ഥാനവും ജോസഫ് വിഭാഗത്തിനാണ് നല്‍കിയത്.

യു.ഡിഎഫിന്റെ പുതിയ കോട്ടയം ജില്ലാ ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എയാണ്.
കോട്ടയം ജില്ലാ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് മാണി വിഭാഗം കാലങ്ങളായി കൈവശം വെച്ചിരുന്നതാണ്.

ജോസ് കെ. മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോയതും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് ജില്ലാ കമ്മറ്റികള്‍ പുനസംഘടിപ്പിച്ചത്.

കഴിഞ്ഞ യുഡിഎഫ് യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്. അതേസമയം,പാലക്കാട് ജില്ലാ ചെയര്‍മാനെയും ആലപ്പുഴ ജില്ലാ കണ്‍വീനറേയും പിന്നീട് തീരുമാനിക്കും.

Back to top button
error: