എം ശിവശങ്കർ ഐഎഎസ് മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും

കസ്റ്റംസ് അറസ്റ്റ് ഒഴിവാക്കാൻ എം ശിവശങ്കർ ഐ എ എസ് മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ള അദ്ദേഹം നാളെയാണ് ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകുക.

നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിന് ഇടയിൽ ശിവശങ്കറിന് നെഞ്ചുവേദന അനുഭവപ്പെടുകയും അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആഞ്ചിയോഗ്രാമിൽ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇല്ല എന്ന് കണ്ടെത്തി. നടുവേദനയുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തു. തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു.കസ്റ്റംസിന്റെ നിർദേശപ്രകാരം ആയിരുന്നു ആശുപത്രി മാറ്റം എന്നാണ് റിപ്പോർട്

Exit mobile version