NEWSTRENDING

ചാക്കോച്ചനും നയന്‍താരയും ഒന്നിക്കുന്ന പുതിയ ചിത്രം ‘നിഴല്‍’; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്‌

ടന്‍കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രം നിഴലിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലാസ് ചെയ്തു. ചിത്രം സംവിധാനം ചെയ്യുന്നത് എഡിറ്ററായ അപ്പു ഭട്ടതിരിയാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ സംവിധാന സംരംഭം കൂടിയാണിത്.

ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയന്‍താര വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് നിഴല്‍.

സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ഉടന്‍ ആരംഭിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചിത്രീകരണം. ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സഞ്ജീവാണ്.

https://www.facebook.com/KunchackoBoban/posts/1774663216019475

Back to top button
error: