NEWS

സിനിമാ രംഗങ്ങൾ തെറ്റിദ്ധരിപ്പിച്ച് പോൺ സൈറ്റുകളിൽ വരെ ,പതിനാലാം വയസിൽ അഭിനയിച്ച സിനിമയിലെ രംഗങ്ങൾ ഇപ്പോഴും വേട്ടയാടുന്നതിനെ കുറിച്ച് ധൈര്യപൂർവം തുറന്നു പറഞ്ഞ് സോന എന്ന നിയമവിദ്യാർഥിനി ,കൈ പിടിച്ച് പാർവതി തിരുവോത്ത്

പതിനാലാം വയസിൽ സിനിമയിൽ അഭിനയിച്ചത് ജീവിതം തന്നെ മാറ്റിമറിച്ച ഒരു പെൺകുട്ടിയുടെ കഥയാണ് ഇപ്പോൾ അഞ്ചാം വർഷ നിയമ വിദ്യാർത്ഥിനിയായ സോനയ്ക്ക് പറയാനുള്ളത് .ഫോർ സെയിൽ എന്നാണ് ചിത്രത്തിന്റെ പേര് .സ്വന്തം അനുജത്തിയുടെ ദുരവസ്ഥ കണ്ട് ആത്മഹത്യ ചെയ്യുന്ന സഹോദരി എന്നതാണ് പ്രമേയം .

സിനിമയുടെ ഭാഗമായി ചിത്രീകരിച്ച ചില സീനുകൾ ഇപ്പോഴും തന്നെ വേട്ടയാടുന്നതിനെ കുറിച്ചാണ് സോന പറയുന്നത് .ആ സീനുകൾ പോൺ സൈറ്റുകളിൽ അടക്കം വന്നു .പലരും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും വാക്കുകളാൽ അപമാനിച്ചു ,മുറിവേൽപ്പിച്ചു .

ഈ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് സോന പറയുന്നു .ഈ പശ്ചാത്തലത്തിൽ ആണ് എല്ലാ കാര്യങ്ങളും വ്യക്തമാക്കാൻ സോന നേരിൽ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത് .സിനിമയിലെ വനിതാ കൂട്ടായ്മയുടെ ക്യാമ്പയിനിന്‌ സോന പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു .

https://m.facebook.com/story.php?story_fbid=169109608177150&id=100052343359554

അതേസമയം സോനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അഭിനേത്രി പാർവതി തിരുവോത്ത് രംഗത്തെത്തി .സോനയുടെ ധീരത ഉൾക്കൊള്ളുന്നുവെന്നും പോരാട്ടത്തിൽ ഒപ്പമുണ്ടെനും പാർവതി തിരുവോത്ത് പ്രതികരിച്ചു .

സമൂഹ മാധ്യമങ്ങളിലും വ്യാപകമായ ചലനങ്ങൾ സോനയുടെ തുറന്നു പറച്ചിൽ ഉണ്ടാക്കിയിട്ടുണ്ട് .നൂറുകണക്കിന് പേരാണ് സോനയെ പിന്തുണച്ച് രംഗത്തെത്തുന്നത് .

Back to top button
error: