TRENDING

ആഗോള വിശപ്പ് സൂചികയിൽ മോദിയുടെ സ്വന്തം ഇന്ത്യ പാക്കിസ്ഥാനും പിന്നിൽ

ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ 94 ആം സ്ഥാനത്ത് .107 രാജ്യങ്ങളുടെ പട്ടികയിൽ ആണ് ഇന്ത്യ 94 ആം സ്ഥാനത്ത് എത്തിയത് .വിവിധ രാജ്യങ്ങളിലെ പോഷകാഹാര കുറവും കുട്ടികളുടെ വളർച്ച കുറവും വിലയിരുത്തി തയ്യാറാക്കുന്ന പട്ടികയാണ് ആഗോള വിശപ്പ് സൂചിക .

അയൽരാജ്യങ്ങൾ ആയ ബംഗ്ലാദേശ് ,മ്യാന്മാർ ,പാക്കിസ്ഥാൻ എന്നിവ മോശം റാങ്കിങ്ങിൽ ആണെങ്കിലും ഇന്ത്യയേക്കാൾ മെച്ചമാണ് .ബംഗ്ലാദേശ് 75 ആം സ്ഥാനത്താണ് .മ്യാന്മാർ 78 ആം സ്ഥാനത്തുണ്ട് .പാക്കിസ്ഥാൻ 88 ആം സ്ഥാനത്ത് ആണ് .നേപ്പാൾ 73 ലും ശ്രീലങ്ക 64 ലുമാണ് .

ഇന്ത്യ വിശപ്പുനിർമാർജന പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നിലെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു .പോഷകാഹാര കുറവ് നിരീക്ഷിക്കുന്നതിൽ ഇന്ത്യ ഉദാസീനത കാണിക്കുന്നു .കഴിഞ്ഞ കൊല്ലത്തേക്കാൾ റാങ്കിങ്ങിൽ കുറച്ച് പുരോഗതി ഉണ്ടെന്നു മാത്രം .കഴിഞ്ഞ കൊല്ലം 102 ആം സ്ഥാനത്തായിരുന്നു ഇന്ത്യ .

ചൈന, ബെലാറസ്, യുക്രൈൻ, തുർക്കി, ക്യൂബ, കുവൈത്ത് എന്നീ രാജ്യങ്ങൾ ആണ് പട്ടികയിൽ മുൻനിരയിൽ ഉള്ളത് .ഇന്ത്യയിൽ ജനസംഖ്യയുടെ 14 % പോഷകക്കുറവ് നേരിടുന്നു .അഞ്ചു വയസിൽ താഴെയുള്ള 37 .4 % കുട്ടികൾക്കും പ്രായത്തിനു അനുസരിച്ച് ഉയരമില്ല .17 .3 % കുട്ടികൾക്ക് ഉയരത്തിന് അനുസരിച്ച് തൂക്കവുമില്ല .

വീട്ടിലെ ദാരിദ്ര്യം ,അമ്മമാരുടെ വിദ്യാഭ്യാസ കുറവ് തുടങ്ങിയവയെല്ലാം കുട്ടികളുടെ ശോച്യാവസ്ഥയ്ക്ക് കാരണമാണ് .ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ ആണ് ഏറെയും കുഞ്ഞുങ്ങൾക്ക് പ്രശ്നങ്ങൾ .ജനസംഖ്യ കൂടുതൽ ഉള്ള ഈ സംസ്ഥാനങ്ങളിൽ ഈ മേഖലയിൽ പുറകോട്ട് പോകുന്നതാണ് ഇന്ത്യ റാങ്കിങ്ങിൽ പുറകോട്ട് പോകാൻ കാരണം .

Back to top button
error: