മാധ്യമ പ്രവർത്തകരെ ആക്രമിച്ച പി ആർ എസ് ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു

എം ശിവശങ്കരനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമ്പോൾ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പി ആർ എസ് ആശുപത്രിയിലെ ജീവനക്കാരൻ കിരൺ ആണ് അറസ്റ്റിലായത്.

മാധ്യമപ്രവർത്തകർ ശിവശങ്കറിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ ആണ് കിരൺ ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ കിരൺ പിന്നീട് ആശുപതിക്കുള്ളിലേയ്ക്ക് ഓടി രക്ഷപ്പെട്ടു.മാധ്യമ പ്രവർത്തകർ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്.

Exit mobile version