NEWS

സി.ഐ.ഡി ഷീലയായി മിയ:അണിയറയില്‍ ഒരുങ്ങുന്നത് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍

ഇര എന്ന ആദ്യ സിനിമയുടെ വന്‍ വിജയത്തിനു ശേഷം സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സി.ഐ.ഡി. ഷീല. മിയ ജോര്‍ജാണ് ടൈറ്റില്‍ കഥാപാത്രമായ ഷീലയായി എത്തുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. ഒരു വീട്ടമ്മയുടെ വേഷത്തില്‍ നിന്നും സി.ഐ.ഡി ഷീലയിലേക്ക് മിയ ജോര്‍ജ് മാറുന്ന മോഷന്‍ പോസ്റ്ററിന് പിന്നില്‍ സംവിധായകന്‍ പല നിഗൂഡതകളും ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.

സംവിധായകന്റെ ആദ്യ ചിത്രമായ ഇരയ്ക്ക് തിരക്കഥയൊരുക്കിയ നവീന്‍ ജോണ്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥയെഴുതിയിരിക്കുന്നത്. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജീവ് വിജയ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മഹേഷ് നാരായണനാണ്.

വിവാഹം ശേഷം മിയ ജോര്‍ജ് അഭിനയത്തിലേക്ക് തിരികെയെത്തുമോ എന്ന ചോദ്യം ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ സിനിമയില്‍ തുടരുമെന്നും നല്ല സിനിമയുടെ ഭാഗമായി താന്‍ ഇനിയുമുണ്ടാകും എന്ന് പുതിയ ചിത്രത്തിലൂടെ മിയ ജോര്‍ജും തുറന്ന് പറയുകയാണ്. സസ്‌പെന്‍സും, ട്വിസ്റ്റും ഒരുപോലെ കോര്‍ത്തിണക്കിയ ചിത്രമാവും സി.ഐ.ഡി ഷീല

Back to top button
error: