NEWS

തലയ്ക്ക് മീതെ പത്തി വിരിച്ച് അപകടം

കൊശമറ്റം കവലയ്ക്ക് സമീപം നാടിന് ഭീഷണിയായി തലയുയര്‍ത്തി ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍. 15 വര്‍ഷം മുന്‍പാണ് കൊശമറ്റം ടോം ചെറിയാന്റെ പുരയിടത്തില്‍ ടവര്‍ സ്ഥാപിച്ചത്. 15 വര്‍ഷത്തേക്കുള്ള കരാറാണ് കമ്പിനിയുമായി ടോം ചെറിയാന്‍ ഉടമ്പടി ചെയ്തിരുന്നത്. കാലാവധി ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം അവസാനിച്ചിരുന്നു. പുരയിടത്തില്‍ നിന്നും ടവര്‍ മാറ്റണമെന്ന് ടോം ചെറിയാന്‍ കമ്പിനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കമ്പിനിയില്‍ നിന്നും ആളെത്തി ടവറിന്റെ പ്രവര്‍ത്തന സാമഗ്രികള്‍ മാത്രം അഴിച്ചെടുത്തു കൊണ്ടു പോവുകയും ടവര്‍ അതേപടി പറമ്പില്‍ നിലനിര്‍ത്തകയും ചെയ്തു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊശമറ്റം ഭാഗത്ത് യാതൊരു സുരക്ഷ ക്രമീകരണങ്ങളും ഇല്ലാതെയാണ് 40 മീറ്ററോളം ഉയരമുള്ള ടവര്‍ ഇപ്പോള്‍ നിലനിര്‍ത്തിയിരിക്കുന്നത്. വലിയ കാറ്റിലും മഴയിലും മിന്നലിലും പേടിയോടെയാണ് സമീപ വാസികള്‍ കഴിയുന്നത്.

കനത്ത മഴയിലും ഇടിയിലും സമീപവാസികളുടെ ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിക്കുന്നുവെന്ന് പരാതിയുണ്ട്. പ്രസ്തുത വിവരം കമ്പിനിയെ ടോം ചെറിയാന്‍ അറിയിച്ചപ്പോള്‍ ടവര്‍ പൊളിച്ചു മാറ്റുന്നതില്‍ കാലതാമസം വരുമെന്നായിരുന്നു മറുപടി. ഇതോടെ നിയമപരമായി നിങ്ങാന്‍ ടോം ചെറിയാന്‍ തീരുമാനിച്ചു. കമ്പിനിക്കെതിരെ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്. കോടതിയില്‍ നിന്നും തങ്ങള്‍ക്ക് അനുകൂലമായ വിധി വരുമെന്ന പ്രതീക്ഷയിലാണ് ടോം ചെറിയാനും കൊശമറ്റം നിവാസികളും

Back to top button
error: