NEWS

വി കെ ജയരാജ് പോറ്റി ശബരിമല മേൽശാന്തി

വി കെ ജയരാജ് പോറ്റി ശബരിമല മേൽശാന്തി.
തൃശ്ശൂർ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗം. സന്നിധാനത്ത് ഇന്ന് നടന്ന നറുക്കെടുപ്പിൽ ആണ് തെരഞ്ഞെടുപ്പ്.

എം എൻ രജികുമാർ ആണ് മാളികപ്പുറം മേൽശാന്തി.അങ്കമാലി കിടങ്ങൂർ മൈലക്കോടത്ത് മന കുടുംബാംഗം ആണ് ഇദ്ദേഹം.

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു.വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ കെ സുധീർ നട തുറന്ന് ദീപം തെളിച്ചു. ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം ഭക്തർ സന്നിധാനത്ത് ഇന്ന് ദർശനത്തിനായി എത്തി.

Back to top button
error: