NEWS

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പരീക്ഷഫലം പുറത്തുവിട്ടത്. സെപ്റ്റംബര്‍ 13, ഒക്ടോബര്‍ 14 എന്നീ ദിവസങ്ങളില്‍ നടന്ന പരീക്ഷഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഔദ്യോഗിക വെബ്സൈറ്റായ nts.ac.in, ntaneet.nic.in എന്നീ വെബ്സൈറ്റുകളിലാണ് ഫലം ലഭ്യമാകുക.

ജനറല്‍ കാറ്റഗറിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം, സംവരണ വിഭാഗത്തില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 40 ശതമാനം മാര്‍ക്കുമാണ് യോഗ്യത നേടാന്‍ വേണ്ടത്. നീറ്റ് ഉത്തര സൂചികയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോര്‍ കണ്ടെത്താം. ഓരോ ശരിയായ ഉത്തരത്തിനും 4 മാര്‍ക്കാണ് ലഭിക്കുക.

Back to top button
error: