NEWS

ആരോഗ്യവാനാണെങ്കില്‍ കോവിഡ് വാക്‌സിന്‍ 2022ല്‍ മാത്രം

കോവിഡ് വാക്‌സിന്‍ നിര്‍മ്മാണവും പരീക്ഷണവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആരോഗ്യമുളളവര്‍ക്കും ചെറുപ്പക്കാര്‍ക്കും കോവിഡ് വാക്‌സിനായി 2022 വരെ കാത്തിരിക്കണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ, കോവിഡ് അപകടകരമായി ബാധിക്കാന്‍ സാധ്യതയുള്ളവര്‍ക്കാണ് ആദ്യം വാക്‌സീന്‍ നല്‍കുകയെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

അടുത്ത ജനുവരി ആദ്യമോ ഏപ്രില്‍ ആദ്യമോ കോവിഡ് വാക്‌സീന്‍ പുറത്തിറങ്ങുന്നതോടെ എല്ലാം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുമെന്നാണ് പലരും കരുതുന്നതെന്നും എന്നാല്‍ അതങ്ങനെതന്നെയാകണമെന്നില്ലെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ ലോകത്തെ 7 ബില്യന്‍ ആളുകള്‍ക്ക് നല്‍കാനുള്ള വാക്‌സീന്‍ ലഭ്യമായേക്കില്ലെന്ന് യുനിസെഫിന്റെ ഇമ്യൂണൈസേഷന്‍ മേധാവി റോബിന്‍ നാന്തി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ആദ്യം വാക്‌സീന്‍ ലഭിക്കേണ്ടവരില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: