NEWS

സച്ചിയേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നന്ദി പറയാൻ ഉള്ളത് രാജുയേട്ടാ നിങ്ങളോട് ആണ്

ന്തരിച്ച സച്ചി സംവിധാനം ചെയ്ത പൃഥ്വിരാജ്-ബിജു മേനോന്‍ ചിത്രം അയ്യപ്പനും കോശിയില്‍ ശക്തമായി കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമായിരുന്നു നടി ഗൗരി നന്ദ. ബിജുമേനോന്റെ ഭാര്യ കഥാപാത്രമായ കണ്ണമ്മയായിട്ടാണ് ഗൗരിനന്ദ സ്‌ക്രീനിലെത്തിയത്. ഇപ്പോഴിതാ പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ പൃഥ്വിരാജിന് ഹൃദയസ്പര്‍ശിയായ ആശംസ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി.

ചിത്രത്തില്‍ പൃഥ്വി നല്‍കിയ പിന്തുണയെക്കുറിച്ചാണ് ഗൗരിയുടെ പോസ്റ്റ്. സച്ചിയേട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നന്ദി പറയാന്‍ ഉള്ളത് പൃഥ്വിരാജിനോടാണെന്ന് ഗൗരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Happy Birthday dear Rajuettan❤️.. അദ്യം തന്നെ സച്ചിയേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നന്ദി പറയാൻ ഉള്ളത് രാജുയേട്ടാ നിങ്ങളോട് ആണ് കാരണം കണ്ണമ്മ എന്ന ഞാൻ ചെയ്ത കഥാപാത്രം ഇത്ര അധികം ആളുകൾ ഇഷ്ട്ടപെടുന്നു എങ്കിൽ സച്ചിയേട്ടന്റെ എഴുത്തും അതുപോലെ നിങ്ങളിലെ കലാകാരൻ ഏറ്റവും മികച്ച രീതിയില്‍ അത് ഞാൻ അവതരിപ്പിക്കാൻ നിന്നു തന്നു അതുകൊണ്ടും കൂടിയാണ് ..കണ്ണമ്മയും കോശിയും തമ്മിൽ കോർക്കുന്ന സീൻ ഞാൻ അത് നന്നായി ചെയ്യണം എന്ന് എന്നേക്കാൾ നന്നായി രാജുയേട്ടാ നിങ്ങൾ ആഗ്രഹിച്ചു എന്നും അറിയാം അതാണ് നിങ്ങളിലെ കലാകാരൻ കൂടെ അഭിനയിക്കുന്നവർ എന്തും കഥാപാത്രം ചെയ്താലും അത് വളരെ മികച്ചരീതിയിൽ ആകണം എന്ന് ആഗ്രഹികുന്ന മനസ് നിങ്ങൾക്ക് ഉണ്ട് അതിന് വേണ്ടി അവരെ സഹായിക്കാൻ ഒരു മടിയും കാണിക്കാറില്ല ….പിന്നെ സിനിമയെ അത്ര കണ്ട് സ്നേഹിക്കുന്ന കലാകാരൻ .. സിനിമയിലെ തനിക്ക്‌ അറിയാത്ത തലങ്ങളെ കുറിച്ച് പഠിക്കാൻ ഇഷ്ട്ടപെടുന്ന നടൻ…ഒരു കലാകാരൻ നടൻ അതിലുപരി സിനിമയിലെ ടെക്‌നിക്കൽ വശങ്ങളെ പറ്റി ഇത്രയും അറിയുന്ന ഇനിയും അറിയാൻ ശ്രമികുന്ന വേറേ ഒരു നടൻ ഉണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല..
ചിലപ്പോൾ ഉണ്ടാകാം ….പിന്നെ അദ്ദേഹം എന്ന വ്യക്തിയെ കുറിച്ച് പറയുമ്പോൾ നമ്മൾ ഒരിക്കലും ഒരാളെ കുറിച്ച് അറിയേണ്ടത് മൂന്നാമതൊരാളിന്റെ വാക്കുകൾ കൂടി ആവരുത് നമ്മൾക്കു നേരിട്ട് കണ്ടു മനസിലാക്കുന്ന വ്യക്തി അതാണ് ശരിയായിട്ടുള്ളത് യെസ് വളരെ നല്ല quality characters ഉളള best human being ആണ് രാജുയേട്ടൻ ..അദ്ദേഹത്തിന് എത്തിപ്പെടാൻ ഇനിയും ഒരുപാട് ഉയരങ്ങൾ ഉണ്ട് അതെല്ലം സാധ്യമാകട്ടെ എന്ന് ആഗ്രഹിക്കുന്നു .. പിന്നെ എടുത്തു പറയേണ്ട കാര്യം രാജുയേട്ടാ നിങ്ങൾ ചെയുന്ന ഓരോ കഥാപാത്രത്തെയും സ്‌നേഹിക്കുന്ന രീതി അതിന് വേണ്ടി എത്ര കഷ്ട്ടപെടാനും മടിയില്ല.. കോശി എന്നാ കഥാപാത്രം ചെയുമ്പോൾ ഏറ്റവും ഇഷ്ട്ടപെട്ട സീൻ കണ്ണമ്മ വഴക്കു പറയുന്ന സീൻ ആണ് എന്നും പറഞ്ഞു കേട്ടു ..പിന്നെ പലരും എന്നോട് ചോദിച്ച ചോദ്യം “PrithviRaj sukumaran എന്ന നടന്റെ മുഖത്ത് നോക്കി ചീത്ത പറഞ്ഞപ്പോൾ പേടി തോന്നിയില്ലേ എന്ന് ” 😊…എങ്കിൽ ഇപ്പോ പറയുന്നു ആ മനുഷ്യൻ സന്തോഷം ആയി നിന്ന് ഏറ്റവും നന്നായി ചെയ്യണം ആ സീൻ എന്ന് പറഞ്ഞു support ചെയുമ്പോൾ ഞാൻ അല്ല വേറേ ആരായാലും അത് ഭംഗി ആയി ചെയ്യും … അയ്യപ്പനും കോശിയും അവസാന ഷൂട്ട് സമയങ്ങളിൽ നേരിൽ കണ്ടതാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി ഉളള കഠിന പ്രയത്നങ്ങൾ Hats off you Rajuettan ..അയ്യപ്പനും കോശിയും പ്രിവ്യു കണ്ടിറങ്ങിയ അന്ന് സച്ചിയേട്ടൻ എന്നെ വിളിച്ചു പറഞ്ഞു “ ടാ.. രാജു എന്നോട് പറഞ്ഞു ഗൗരി ഗംഭീരം ആയി ചെയ്തിട്ടുണ്ട് എന്ന് ” നിനക്ക് സന്തോഷം ആയില്ലേ കുട്ടി എന്ന് സച്ചിയേട്ടൻ ചോദിച്ചു .. yes 😊… ആ നല്ല വാക്കുകൾക്കു ഒരുപാട് നന്ദി .. കൂടെ work ചെയ്യുന്നവർ നന്നായി ചെയ്തു എന്ന് നമ്മളോട് പറയുമ്പോൾ അതിലും വലിയ അംഗീക്കാരം വേറേ ഒന്നും തന്നെ ഇല്ല … ഇനിയും ഒരുപാട് സിനിമകൾ രാജുയേട്ടന്റെ കൂടെ work ചെയ്യാൻ ഉളള അവസരം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു കാത്തിരിക്കുന്നു!

https://www.facebook.com/GowrriNandha/posts/194614212044155

Back to top button
error: