പൃഥ്വിരാജിന് സുപ്രിയ ഒരുക്കിയ സര്‍പ്രൈസ്‌

ലയാള സിനിമയുടെ മാറ്റത്തിന്റെ മുഖമായി പൃഥ്വിരാജിന് ഇന്ന് 38-ാം പിറന്നാള്‍. 38 വര്‍ഷം നീണ്ട ചലച്ചിത്ര യാത്രയില്‍ അദ്ദേഹം കൈവെയ്ക്കാത്ത മേഖല വിരളമാണ്. നടനായും ഗായകനായും സംവിധായകനായും നിര്‍മാതാവായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. 2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ാഷകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഇന്നിതാ ഈ ജന്മദിനത്തില്‍ പൃഥ്വിയ്ക്കായി ഒരു സര്‍പ്രൈസ് കേക്ക് തന്നെയാണ് ഭാര്യസുപ്രിയ ഒരുക്കിയിരിക്കുന്നത്. ആരാധകരും സിനിമാലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ തീമിലാണ് കേക്ക് . കൊച്ചിയിലെ ദ ഷുഗര്‍ ഷിഫ്റ്റര്‍ ബേക്കേഴ്‌സ് ആണ് സുപ്രിയയുടെ നിര്‍ദ്ദേശപ്രകാരം ഈ വേറിട്ട കേക്ക് ഒരുക്കിയിരിക്കുന്നത്.

പൃഥ്വിയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധ നേടുകയാണ്. ”എല്ലാ ഉയര്‍ച്ച താഴ്ചകളിലും നമ്മുടെ പ്രണയത്തിന്റെ സൗഖ്യം പങ്കിടാന്‍ കഴിയട്ടെ,” എന്നാണ് സുപ്രിയ കുറിച്ചത്.

സുപ്രിയയെ കൂടാതെ സിനിമ ലോകത്തെ നിരവധിപേരാണ് താരത്തിന് പിറന്നാള്‍ ആശംസയുമായി എത്തിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version