NEWS

പാലാ സീറ്റ് വിട്ടുനൽകില്ലെന്നു എൻസിപി ,തിരുവനന്തപുരത്ത് കോടിയേരി -കാനം കൂടിക്കാഴ്ച

പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നു ആവർത്തിച്ച് എൻസിപി .ഇക്കാര്യത്തിൽ യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നു എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി .ഇക്കാര്യത്തിൽ എൻസിപിയിൽ ആശയക്കുഴപ്പം ഇല്ല .പാലാ സീറ്റ് വിട്ടുനൽകാൻ ആരും ആവശ്യപ്പെട്ടില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു .എൻസിപി നേതൃയോഗവും ഹൈപവർ കമ്മിറ്റിയും കൊച്ചിയിൽ യോഗം ചേരാൻ ഇരിക്കുകയാണ് .

അതേസമയം തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ കോടിയേരി -കാനം കൂടിക്കാഴ്ച നടന്നു .ജോസ് പക്ഷത്തിന്റെ എൽഡിഎഫ് പ്രവേശനത്തെ കുറിച്ചാണ് ചർച്ച . കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കില്ല എന്നാണ് സിപിഐയുടെ ഇപ്പോഴത്തെ നിലപാട് .എന്നാൽ സിപിഐയെ മെരുക്കാം എന്നാണ് സിപിഐഎം കണക്കുകൂട്ടൽ .

Back to top button
error: