NEWS

നിയമം മാറി ,നാൽപ്പതോളം മലയാളികൾ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി

സന്ദർശക വിസയിൽ ദുബായിൽ എത്തിയ നാൽപ്പതോളം മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി.സന്ദർശക -ടൂറിസ്റ്റ് വിസയിൽ എത്തുന്നവർ 2000 ദിർഹം കയ്യിൽ കരുതണമെന്നാണ് പുതിയ നിയമം .ഹോട്ടൽ ബുക്ക് ചെയ്ത രേഖ, ബന്ധുക്കളോ മറ്റോ ഉണ്ടെങ്കിൽ അവരുടെ താമസ വിവരങ്ങൾ എന്നിവയും ഹാജരാക്കണം.

നിയമ ഭേദഗതി അറിയാതെ എത്തിയവരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത് .പ്രശ്നത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ഉടൻ ഇടപെടണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. തൊഴിൽ തേടിയെത്തിയ സാധാരണക്കാരാണ് കുടുങ്ങിയവരിൽ ഭൂരിഭാഗവും .

ഹോട്ടൽ റിസർവേഷൻ, റിട്ടേൺ ടിക്കറ്റ് ബുക്കിങ് തുടങ്ങിയവയില്ലാത്ത സന്ദർശക, ടൂറിസ്റ്റ് വീസയിൽ വന്ന കുറച്ചുപേരെയാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തടഞ്ഞതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻ‍ഡ് ഫോറിൻ അഫ്ഫയെർസ് അധികൃതർ പറഞ്ഞു.

Back to top button
error: