NEWS

മൂന്നാഴ്ച ബന്ദിയാക്കി കൂട്ടബലാത്സംഗത്തിനിരയാക്കിയ 15കാരിയെ പോലീസ് രക്ഷപ്പെടുത്തി

ഡീഷയിലെ കട്ടക്കില്‍ രണ്ട് യുവാക്കള്‍ 22 ദിവസം ബന്ദിയാക്കി കൂട്ടബലാത്സംഗത്തിനിരയാക്കിയ പതിനഞ്ചുകാരിയെ ഒടുവിൽ പൊലീസ് രക്ഷപ്പെടുത്തി. ജഗത്സിങ്പൂര്‍ ജില്ലക്കാരിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്.

ഈ സംഭവത്തില്‍ സന്തോഷ് ബെഹ്‌റ, രാകേഷ് റാവുത്ത് എന്നിവരെ ചൗലിഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെ മര്‍ദ്ദനം താങ്ങാനാകാതെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ കുറച്ചുദിവസത്തിന് ശേഷം പെണ്‍കുട്ടിയെ സഹോദരീഭര്‍ത്താവ് അവിടെ നിന്ന് ഇറക്കിവിട്ടു.

സെപ്തംബര്‍ 20ന് തിരിച്ചു പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ പ്രതികളിലൊരാളായ സന്തോഷ് ബെഹ്‌റ പെണ്‍കുട്ടിയെ സമീപിച്ചു. സൗഹൃദം നടിച്ച സന്തോഷ് ബെഹ്‌റ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് അറിയിച്ചു. എന്നാല്‍ രാക എന്ന രണ്ടാം പ്രതിയുടെ ഫാം ഹൗസിലേക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഇവിടെ മുറിയിലടച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി 22 ദിവസം ലൈംഗിക പീഡനം തുടര്‍ന്നു. രക്ഷപ്പെടാനോ സംഭവം പുറത്തുപറയാനോ ശ്രമിച്ചാല്‍ കൊല്ലുമെന്നും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷണി.

ചൌലിഗഞ്ജ് പൊലിസ് പ്രദേശത്തെ സെക്‌സ് റാക്കറ്റിനെ കുറിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഫാം ഹൗസില്‍ പരിശോധന നടത്തുകയും കുട്ടിയെ മോചിപ്പിച്ച് ചൈല്‍ഡ് ലൈന് കൈമാറുകയും ചെയ്തത്.

Back to top button
error: