NEWS

വിജയകാന്തിന്റെയും ധനുഷിന്റെയും വസതിയില്‍ ബോംബ് ഭീഷണി

ചെന്നൈ: തമിഴ് നടന്മാരായ ധനുഷിന്റെയും വിജയകാന്തിന്റെയും വസതിയില്‍ ബോംബ് ഭീഷണി. സംഭവത്തെ തുടര്‍ന്ന് ഇരുവരുടെയും വീടുകളിലെത്തി പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ധനുഷിന്റെ അഭിരാമപുരത്തെ വീട്ടിലും വിജയ്കാന്തിന്റെ വിരുഗംമ്പക്കത്തെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്നാണ് അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചത്. എന്നാല്‍ തിരച്ചിലില്‍ ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ഇത് വ്യാജ സന്ദേശമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ടു ഫോണ്‍കോളുകളും ഒരാള്‍ തന്നെയാണ് ചെയ്തിരിക്കുന്നതെന്നും ഉടനെ തന്നെ അഞ്ജാത സന്ദേശം അയച്ച ആളെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

കുറച്ച് മാസങ്ങളായി കോളിവുഡ് താരങ്ങളുടെ വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെ വ്യാജ ബോംബ് ഭീഷണി വ്യാപകമാവുന്നുണ്ട്. മുമ്പ് നടന്‍ സൂര്യയുടെയും വിജയ്യുടേയും രജനികാന്തിന്റെയും അജിത്തിന്റേയും വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി ഉണ്ടായിരുന്നു.

Back to top button
error: