NEWS

ഓപ്പറേഷന്‍ റെയ്ഞ്ചര്‍; തൃശൂരില്‍ ഗുണ്ടാ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്

തൃശൂര്‍: ഗുണ്ടാ കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ റെയ്ഞ്ചര്‍ എന്ന പേരില്‍ വ്യാപക പോലീസ് റെയ്ഡ്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഗുണ്ടാ കേന്ദ്രങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന.

കഴിഞ്ഞ ഏതാനം ആഴ്ചകളായി തൃശൂരില്‍ നിരവധി ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും നടന്ന പശ്ചാത്തലത്തിലില്‍ ആക്രമണങ്ങളില്‍ പങ്കാളികളായവര്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഉള്‍പ്പെടെ കഴിയുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയത്.

തുടര്‍ ദിവസങ്ങളിലും മൂന്ന് ജില്ലകളിലും വ്യാപക പരിശോധന തുടരുമെന്നാണ് ഡി.ഐ.ജി വ്യക്തമാക്കുന്നത്.

Back to top button
error: