NEWS

ഇന്ത്യയിൽ കോവിഡ് രൂക്ഷം മൂന്നു സംസ്ഥാനങ്ങളിൽ ,കേരളം മുൾമുനയിൽ

രാജ്യത്തെ ആകെ കോവിഡ് രോഗികളിൽ പകുതിയും മൂന്നു സംസ്ഥാനങ്ങളിൽ .മഹാരാഷ്ട്ര ,കർണാടക,കേരളം എന്നിവയാണ് മൂന്നു സംസ്ഥാനങ്ങൾ .

രാജ്യത്ത് ആകെ 8,38,729 കോവിഡ് ബാധിതർ ആണ് ഇപ്പോഴുള്ളത് .ഇതിൽ മഹാരാഷ്ട്രയിൽ 2,12,905 കേസും കർണാടകയിൽ 1,15,795 കേസും കേരളത്തിൽ 94,473 കേസും ആണ് ഇപ്പോഴുള്ളത് .അതായത് രാജ്യത്തെ ആകെ രോഗികളിൽ 25.38% മഹാരാഷ്ട്രയിലും 13.81% കർണാടകയിലും 11.26% കേരളത്തിലും ആണുള്ളത് .

രണ്ടാഴ്ച മുൻപ് വരെ കേരളം പട്ടികയിൽ ഉണ്ടായിരുന്നില്ല .എന്നാലിപ്പോൾ കേരളത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്ന പ്രവണത ആണുള്ളത് .

കേരളത്തിൽ എന്താണ് സംഭവിക്കുന്നത് എന്നാണ് ഇപ്പോൾ ആരോഗ്യ വിദഗ്ധർ ഉറ്റുനോക്കുന്നത് .കഴിഞ്ഞ ശനിയാഴ്ച 11,755 പ്രതിദിന രോഗീകണക്കുമായി ആ ദിവസത്തെ രാജ്യത്തെ തന്നെ ഉയർന്ന രോഗീ നിരക്കുള്ള സംസ്ഥാനമായി കേരളം മാറി .

കോവിഡ് പ്രതിരോധത്തിൽ ആഗോള പ്രശംസ നേടിയ കേരളത്തിൽ എന്നാൽ കഴിഞ്ഞ മാസം മുതൽ ആണ് സ്ഥിതി വഷളാവാൻ തുടങ്ങിയത് .ഒക്ടോബർ – നവംബർ മാസങ്ങളിൽ രോഗനിരക്ക് ഇനിയും കൂടാനാണ് സാധ്യത .

ജനുവരി 30 നു രാജ്യത്തെ ആദ്യ കോവിഡ് കേസ് കണ്ടെത്തിയത് കേരളത്തിലാണ് .എന്നാൽ ആ ഘട്ടത്തിൽ ഫലപ്രദമായി പ്രതിരോധിക്കാൻ കേരളത്തിനായി .എന്നാൽ പിന്നീട് കാര്യങ്ങൾ വഷളാവുകയായിരുന്നു .

Back to top button
error: