NEWS

ജോസ് കെ മാണിയ്‌ക്കെതിരെ യുഡിഎഫ് ,എൻസിപി വന്നാൽ പരിഗണിക്കും

ജോസ് കെ മാണിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് .മാറ്റി നിർത്താനുള്ള തീരുമാനത്തെ ജോസ് കെ മാണി ദുർവ്യാഖ്യാനിച്ചുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ പറഞ്ഞു .

ഇടതുമുന്നണിയുമായി ജോസ് കെ മാണിയ്ക്ക് നേരത്തെ രഹസ്യധാരണ ഉണ്ടെന്നും ഹസ്സൻ ആരോപിച്ചു .ഈ ധാരണയുടെ പുറത്ത് യുഡിഎഫ് വിടാൻ ജോസ് കെ മാണി സാഹചര്യം ഒരുക്കുക ആയിരുന്നുവെന്നും ഹസ്സൻ കൂട്ടിച്ചേർത്തു .

എൻസിപി വന്നാൽ യുഡിഎഫ് പരിഗണിയ്ക്കും .മുന്നണി മാറ്റത്തെ കുറിച്ച് നിലപാട് എടുക്കേണ്ടത് എൻസിപി ആണെന്നും എംഎം ഹസ്സൻ വ്യക്തമാക്കി .

Back to top button
error: