NEWS

മാണി സി കാപ്പൻ ഇടഞ്ഞു തന്നെ ,സിപിഐഎമ്മിനെ അതൃപ്തി അറിയിച്ചു

കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫ് പ്രവേശനം സംബന്ധിച്ച അവ്യക്തതകൾ നീക്കണം എന്നാവശ്യപ്പെട്ട് പാലാ എംഎൽഎ മാണി സി കാപ്പൻ സിപിഎം നേതൃത്വവുമായി ആശയവിനിമയം നടത്തി .പാലാ സീറ്റ് സംബന്ധിച്ച കേരള കോൺഗ്രസ് എം അവകാശവാദങ്ങളിലും തദ്ദേശഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഏകപക്ഷീയ തീരുമാനം എടുക്കുന്നതിലുമുള്ള അതൃപ്തി മാണി സി കാപ്പൻ സിപിഐഎമ്മിനെ അറിയിച്ചു .

മാണി സി കാപ്പൻ കോൺഗ്രസുമായി ചർച്ചകൾ നടത്തുന്നു എന്ന് അഭ്യൂഹം ഉണ്ടെങ്കിലും അദ്ദേഹം അത് നിഷേധിച്ചു .പുതിയ രാഷ്ട്രീയ തീരുമാനം ചർച്ച ചെയ്യാൻ എൻസിപി വെള്ളിയാഴ്ച യോഗം വിളിച്ചു .

ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശന പ്രഖ്യാപനം ഏറെ താമസിയാതെ ഉണ്ടാകും .ജോസ് കെ മാണിയ്ക്ക് ഏകപക്ഷീയമായി പാലാ സീറ്റ് നൽകിയാൽ മുന്നണി മാറ്റം പോലും മാണി സി കാപ്പൻ പരിഗണിക്കും എന്നാണ് റിപ്പോർട്ട് .ഉമ്മൻ ചാണ്ടിയുമായും തിരുവഞ്ചൂർ രാധാകൃഷ്ണനുമായും മാണി സി കാപ്പൻ ചർച്ച നടത്തി എന്നാണ് വാർത്ത .

എന്നാൽ ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് തിരുവഞ്ചൂരിനെ കണ്ടിരുന്നു എന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ല എന്നുമാണ് മാണി സി കാപ്പന്റെ ഇത് സംബന്ധിച്ച പ്രതികരണം .ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് എൽഡിഎഫിൽ ചർച്ച വന്നിട്ടില്ല .ചർച്ച വരുമ്പോൾ തങ്ങളുടെ നിലപാട് വ്യക്തമാക്കാമെന്നാണ് എൻസിപിയുടെ നിലപാട് .

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ പാലാ മുനിസിപ്പാലിറ്റിയിലെ സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങളിൽ മാണി സി കപ്പാണ് എതിർപ്പുണ്ട് .സ്ഥലം എംഎൽഎ ആയ താൻ അറിയാതെയാണ് സീറ്റ് വിഭജന ചർച്ച നടക്കുന്നത് .ഇതിലെ അതൃപ്തി സിപിഐഎം നേതൃത്വത്തെ മാണി സി കാപ്പൻ അറിയിച്ചിട്ടുണ്ട് .മുഖ്യമന്ത്രിയെ നേരിൽ കാണാനും മാണി സി കാപ്പന് പദ്ധതിയുണ്ട് .

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് കൊച്ചിയിൽ വച്ചാണ് ഭാരവാഹി യോഗവും ഹൈപവർ കമ്മിറ്റിയും .പാലാ സീറ്റ് വിട്ടുകൊടുത്തുകൊണ്ടുള്ള വിട്ടുവീഴ്ച വേണ്ടെന്നാണ് സംസ്ഥാന നേതാക്കൾക്കിടയിൽ ഉള്ള ധാരണ .ഇക്കാര്യം ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ അറിയിക്കും .അതിനു ശേഷമാകും ഭാവി നീക്കങ്ങൾ ..

Back to top button
error: