NEWS

കേന്ദ്രത്തിന് തിരിച്ചടിയെന്ന് എൽ.ഡി.എഫ്, കോടതി വിധിയിൽ സംതൃപ്തനെന്ന് അനിൽ അക്കര

ലൈഫ് മിഷൻ കേസ്സിൽ സി.ബി.ഐ അന്വേഷണത്തിനുള്ള
കോടതി സ്റ്റേ, കേന്ദ്രത്തിനുള്ള തിരിച്ചടിയെന്ന് എൽ.ഡി.എഫ്. സി.ബി.ഐയെ രാഷ്ട്രീയമായി കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്തുവെന്നതിൻ്റെ തെളിവാണിത്. ഇതേ സമയം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അനിൽ അക്കര എംഎൽഎ. എഫ്.ആർ.സി.എ നിലനിൽക്കുമോ എന്നു മാത്രമാണ് വാദം കേൾക്കാൻ മാറ്റിയത്. ലൈഫ്മിഷനെതിരായുള്ള നടപടികളും അറസ്റ്റും ഉണ്ടാകരുതെന്നാണ് കോടതി പറഞ്ഞതെന്നു മനസ്സിലാക്കുന്നു.

അതു കൊണ്ടുതന്നെ ഇന്നത്തെ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അനിൽ അക്കര എംഎൽഎ. യൂണിടാക്കിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചും അന്വേഷണത്തിന് തടസ്സമില്ല.

യൂണിടക്കുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ തുടർന്നാൽ, സ്വപ്നസുരേഷും സന്തോഷ് ഈപ്പനും റെഡ്ക്രസൻ്റും ചോദ്യം ചെയ്യലിന് വിധേയരാകേണ്ടി വരുമെന്നും അനിൽ അക്കര പറഞ്ഞു. അങ്ങനെ ചോദ്യം ചെയ്യൽ തുടർന്നാൽ മുഖ്യമന്ത്രിയും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയും ലൈഫ്മിഷനും ഒഴിഞ്ഞു മാറാനാകില്ലെന്നും അതിൽ അക്കര പറഞ്ഞു.

Back to top button
error: