NEWS

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇടുക്കിയില്‍ വൈദികന്‍ അറസ്റ്റില്‍

ഇടുക്കി: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികന്‍ അറസ്റ്റില്‍. അടിമാലിയില്‍ ആയുര്‍വേദ ആശുപത്രി നടത്തുന്ന ഫാ. റെജി പാലക്കാടന്‍ ആണ് അറസ്റ്റിലായത്.

ആശുപത്രിയില്‍ ചികിത്സക്കെത്തിയ 22 കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 20 വര്‍ഷമായി അടിമാലിയില്‍ ആയുര്‍വേദ ആശുപത്രി നടത്തുകയാണ് വൈദികന്‍. ഇയാള്‍ ഇടുക്കി കഞ്ഞിക്കുഴി പള്ളി വികാരി കൂടിയാണ്. ഫാ. റെജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Back to top button
error: