NEWS

17 കാരിയെ ക്യാമ്പസിലേയ്ക്ക് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ,ബലാത്സംഗം മൊബൈലിൽ ചിത്രീകരിച്ച് ആഘോഷം ,ഉത്തർപ്രദേശിൽ നിന്ന് വീണ്ടും ക്രൂരതയുടെ കഥകൾ

ഉത്തർപ്രദേശിൽ വീണ്ടും ബലാത്സംഗം .17 കാരിയെ തട്ടിക്കൊണ്ടു വന്നു കോളേജ് ക്യാമ്പസിൽ വച്ചായിരുന്നു ബലാത്സംഗം .ഒരാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തപ്പോൾ ബാക്കിയുള്ളവർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി .സംഭവവുമായി ബന്ധപ്പെട്ട് 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു .

ഉത്തർപ്രദേശ് സിവിൽ സർവീസസ് പരീക്ഷ നടക്കുമ്പോഴാണ് ക്യാമ്പസിൽ ബലാത്സംഗം അരങ്ങേറിയത് .ഝാൻസി കോളേജിൽ ആണ് സംഭവം .

ബോയ്സ് ഹോസ്റ്റലിലേക്ക് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുക ആയിരുന്നുവെന്നു പെൺകുട്ടി പരാതിയിൽ പറയുന്നു .പത്താം ക്‌ളാസിൽ ആണ് പെൺകുട്ടി പഠിക്കുന്നത് .തന്റെ പക്കൽ ഉള്ള 2000 രൂപ തട്ടിയെടുത്തതെന്നും പെൺകുട്ടി പരാതിപ്പെടുന്നു .സംഭവം പുറത്തറിഞ്ഞാൽ വീഡിയോ പുറത്ത് വിടും എന്ന ഭീഷണി ഉള്ളതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു .

Back to top button
error: