NEWSTRENDING

നടൻ ടോവിനോ തോമസ് ആശുപത്രി വിട്ടു

ഷൂട്ടിനിടെ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന നടൻ ടോവിനോ തോമസ് ആശുപത്രി വിട്ടു .ചികിത്സയിൽ ആയിരുന്നപ്പോൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ടോവിനോ നന്ദി പറഞ്ഞു .

കുറെ കാലത്തിനു ശേഷമാണ് ഇത്രയും നാൾ ആശുപത്രിയിൽ കഴിയുന്നത് .ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് നന്ദിയുണ്ട് .താൻ കരുതിയതിനേക്കാൾ ആളുകൾ തന്നെ സ്നേഹിക്കുന്നു .തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി കൂടുതൽ കരുതൽ എടുക്കണമെന്ന തിരിച്ചറിവ് ഇതുണ്ടാക്കുന്നുണ്ട് .എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ എന്നും ടോവിനോ ആശംസിച്ചു .

ഷൂട്ടിനിടെ പരിക്കേറ്റ ടോവിനോയെ ഏഴാം തിയ്യതിയാണ് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .രക്തം കട്ടപിടിച്ചത് കണ്ടെത്തിയതിനെ തുടർന്ന് ഐ സി യുവിലേയ്ക്ക് മാറ്റിയിരുന്നു .ഡിസ്ചാർജ് ചെയ്‌തെങ്കിലും വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട് .

Back to top button
error: