NEWS

എംസി റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേയ്ക്ക് മരം വീണു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം ചിങ്ങവനത്ത് എം.സി റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേയ്ക്ക് തണൽമരം വീണു.കാറിനുള്ളിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.

അപകടത്തെ തുടർന്നു എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു.കാറിനു മുകളിൽ മരത്തിന്റെ ശിഖരങ്ങൾ മാത്രമാണ് വീണത് അതുകൊണ്ടു തന്നെ വൻ ദുരന്തം ഒഴിവായി.

ചിങ്ങവനം പൊലീസ് റോഡിലിറങ്ങി ഗതാഗതം വഴി തിരിച്ചു വിട്ടു.കോട്ടയത്തു നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ റോഡിലെ മരം വെട്ടിമാറ്റി ഗതാഗത തടസം നീക്കി.

Back to top button
error: