LIFENEWS

സുരേഷ് ഗോപി നേമത്ത് ,ബിജു മേനോനും പരിഗണനയിൽ,നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ തുടങ്ങാൻ ബിജെപി

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് പ്രചാരണം നേരത്തെ തുടങ്ങാൻ ബിജെപി .മികച്ച മത്സരം കാഴ്ചവെക്കാൻ കഴിയുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നേരത്തെ നിശ്ചയിച്ച് പ്രചാരണം തുടങ്ങാൻ ആണ് പദ്ധതി .കേന്ദ്ര നേതൃത്വം ഇത് സംബന്ധിച്ച അനുവാദം സംസ്ഥാന നേതൃത്വത്തിന് നൽകി എന്നാണ് റിപ്പോർട്ട് .

നേമത്ത് സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ ആണ് പദ്ധതി .നിലവിൽ ബിജെപിയുടെ ഒ രാജഗോപാൽ ആണ് നേമം എംഎൽഎ .ബിജെപി പ്രതീക്ഷിക്കുന്ന മറ്റൊരു സീറ്റ് ആയ തൃശ്ശൂരിൽ സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ ആണ് നിശ്ചയിച്ചിരിക്കുന്നത് .എം ടി രമേശ് ,ഗോപാലകൃഷ്ണൻ തുടങ്ങിയവർ തൃശൂരിന് വേണ്ടി ശ്രമിക്കുന്നുണ്ട് .

ശോഭ സുരേന്ദ്രനെ പാലക്കാട് നിന്ന് മത്സരിപ്പിക്കാൻ ആണ് തീരുമാനം .മുൻ തെരഞ്ഞെടുപ്പിൽ നിസാരവോട്ടിന് ബിജെപി തോറ്റുപോയ മഞ്ചേശ്വരം മണ്ഡലത്തിൽ ഇത്തവണ എ പി അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിക്കും .ന്യൂനപക്ഷ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് ഇത് .

വട്ടിയൂർക്കാവ് ആണ് ബിജെപി പ്രതീക്ഷിക്കുന്ന മറ്റൊരു മണ്ഡലം .ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വിവി രാജേഷ് ഇവിടെ സ്ഥാനാർത്ഥിയാകും .നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ സംസ്ഥാന ട്രെഷറർ ജെ ആർ പദ്മകുമാറിനെ ആവും മത്സരിപ്പിക്കുക .

എംടി രമേശിനെ ആറന്മുളയിൽ മത്സരിപ്പിക്കും .തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു തന്നെ ഈ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ആകാൻ നിശ്ചയിക്കപ്പെട്ടവർ സജീവമാകാനാണ് നിർദേശം .സിനിമാ താരങ്ങൾ ആയ ബിജു മേനോൻ ,ഉണ്ണി മുകുന്ദൻ തുടങ്ങിയവരെ രംഗത്തിറക്കാനും ബിജെപി ശ്രമിക്കുന്നുണ്ട് .

Back to top button
error: