NEWS

കോവിഡ്19; യുവതി പ്രസവത്തോടെ മരിച്ചു; കുഞ്ഞ് വെന്റിലേറ്ററില്‍

കണ്ണൂര്‍: കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് മുള്ളേരി സമീറ (36) ആണ് പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ചത്.

ശ്വാസംമുട്ടലും മറ്റ് അസുഖത്തേയും തുടര്‍ന്നാണ് യുവതിയെ 8ന് പരിരോധനയ്ക്ക് വിധേയയാക്കിയത്. തുടര്‍ന്ന് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

യുവതി ഗുരുതരാവസ്ഥയിലായതോടെ മാസം തികഞ്ഞില്ലെങ്കിലും അമ്മയുടെയും കുട്ടിയുടെയും ജീവന്‍ രക്ഷിക്കാന്‍ സിസേറിയന്‍ നടത്തുകയായിരുന്നു. എന്നാല്‍ സമീറയുടെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി വെന്റിലേറ്ററിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Back to top button
error: