NEWS

ശ്രദ്ധ നേടി ഷോര്‍ട്ട് ഫിലിം ഡിഡ് യൂ സ്ലീപ് വിത് ഹേര്‍?

കാളിദാസ്‌ ജയറാമും പ്രയാഗ മാര്‍ട്ടിനും ഒന്നിച്ചെത്തുന്ന ഡിഡ് യൂ സ്ലീപ് വിത് ഹേര്‍? ഷോട്ട് ഫിലിം ശ്രദ്ധ നേടുന്നു.

പ്രശസ്ത ഛായാഗ്രാഹകനായ അഭിനന്ദ് രാമാനുജം സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണവും അഭിനന്ദ് തന്നെയാണ്. സിനിമയുടെ മുക്കാല്‍ഭാഗവും സംഭവിക്കുന്നത് ഒരു ഹൈവേയില്‍ രണ്ട് കാറുകളിലിരുന്ന് വാഗ്വാദത്തിലേര്‍പ്പെടുന്ന യുവതിക്കും യുവാവിനുമിടയിലുമാണ്. കഥാപാത്രങ്ങളുടെ വൈകാരികമായ തര്‍ക്കത്തിന് ചൂടേറുന്നതിനൊപ്പം വേഗത ആര്‍ജ്ജിക്കുന്ന വാഹനങ്ങള്‍ കാണികളെ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്തുന്നു.

പ്രവീണ്‍ ചന്ദറിന്റേതാണ് കഥ. ആകാശ് ആന്റണി സഹനിര്‍മാതാവാണ്.ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ടേപ്പ് മെഷീന്‍ ആണ്. യുവാക്കളായ 15 ക്യാമറ ഓപ്പറേറ്റേഴ്‌സിനും അഭിനന്ദന്‍ ക്രെഡിറ്റ് കൊടുത്തിട്ടുണ്ട്.

Back to top button
error: