കമറുദീന്റെ പേരിൽ ഒരു കേസ് കൂടി, ചോദ്യം ചെയ്യും

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. മുസ്ലീം ലീഗ് എംഎൽഎ കമറുദ്ധീൻ പ്രതിയായ കേസ് ആണ്. ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തതോടെ മൊത്തം കേസുകളുടെ എണ്ണം 88 ആയി.

കണ്ണൂർ സ്വദേശിയുടെ പരാതിയിൽ കാസർഗോഡ് പോലീസ് കേസെടുത്തു.ജ്വല്ലറിയിൽ നിക്ഷേപിച്ച 5 ലക്ഷം രൂപ തിരികെ ലഭിച്ചില്ല എന്നാണ് പരാതി.

ജ്വല്ലറി ചെയർമാൻ എം സി കമറുദ്ധീൻ,എംഡി പൂക്കോയ തങ്ങൾ എന്നിവരെ പോലീസ് ചോദ്യം ചെയ്യും.ജ്വല്ലറിയിൽ നിന്ന് വിവിധ സമയങ്ങളിൽ രാജി വച്ചു പോയ ഡയറക്ടർമാരെയും ചോദ്യം ചെയ്യും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version