LIFETRENDING

വെള്ളപ്പൊക്കത്തെ അതിജീവിച്ച റോഡ് കുത്തിപ്പൊളിച്ച് നിർമാണപ്രവർത്തനം ,കാലടി ഒക്കൽ പഞ്ചായത്തിലെ കടത്ത് കടവിലെ റോഡ് പൊളിക്കെതിരെ നാട്ടുകാർ

കാലടി കടത്ത് കടവ് റോഡിൽ അനധികൃതമായി കാന നിർമ്മിക്കുന്നതുമെതിരെ പ്രതിഷേധവുമായി സമീപ വാസികൾ .പ്രദേശവാസിയും അയാളുടെ ബന്ധുവായ പഞ്ചായത്ത് മെമ്പറുമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം .ഒക്കൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ആണ് ഈ പ്രദേശം .
പുതിയ റോഡ് മൂന്നു വർഷം മുമ്പാണ് ഇവിടെ നിർമ്മിച്ചത് .2018 ലെ വെള്ളപ്പൊക്കത്തിൽ പുഴ  കരകവിഞ്ഞൊഴുകിയത് ഈ റോഡിലൂടെ ആണ് .എന്നിട്ടും റോഡ് തകർന്നിരുന്നില്ല .എന്നാൽ ഈ റോഡ് കുത്തിപ്പൊളിക്കാൻ ആണ് ഇപ്പോൾ നീക്കം .പ്രദേശവാസിയും ബന്ധുവായ പഞ്ചായത്ത് മെമ്പറുമാണ് ഇതിനു പിന്നിലെന്ന് സമീപവാസികൾ ആരോപിക്കുന്നു .

സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് വെള്ളം കെട്ടുന്നത് തടയാൻ വേണ്ടിയുള്ള പൊളിക്കൽ എന്നാൽ ദുരിതമാകുന്നത് സമീപവാസികൾക്കാണ് .റോഡിൽ കട്ട വിരിക്കുന്ന കോൺട്രാക്റ്റർ വഴി അനധികൃതമായി റോഡിൽ ഒരു ചെറു കാന സൃഷ്ടിച്ചിരിക്കുക ആണെന്നാണ് സമീപവാസികൾ പറയുന്നത് .

എംഎൽഎ ഫണ്ടുപയോഗിച്ച് നടത്തുന്ന പണിക്കിടെ സ്വകാര്യ വ്യക്തി കോൺക്രീറ്റ് വേസ്റ്റ് ഇറക്കി ഇയാളുടെ വീടിന്റെ ഭാഗം രണ്ട് മീറ്റർ ഉയർത്തി കട്ടവിരിക്കാൻ ആണ് ശ്രമമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു .റോഡ് ഇങ്ങനെ അശാസ്ത്രീയമായി ഉയർത്തിയാൽ മഴക്കാലത്ത് വെള്ളം കടത്തുകടവിലേയ്ക്ക് ഒഴുകും .

കുടിവെള്ള പൈപ്പ് ലൈനുകൾ അടക്കം വൻപൈപ്പ് ലൈനുകൾ ഈ റോഡിനു അടിയിലൂടെ ആണ് കടന്നുപോകുന്നത് .ഇതിനെയെല്ലാം പുതിയ നിർമാണ ജോലികൾ അവതാളത്തിൽ ആക്കുമെന്നു നാട്ടുകാർ ഭയപ്പെടുന്നു .പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു .എംഎൽഎ ,ജില്ലാ കളക്ടർ എന്നിവർക്കടക്കം പരാതി നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ .

Back to top button
error: