NEWS

പിടി തോമസ് രാജി വെക്കണം:സിപിഐ എം

അഞ്ചുമന ഭൂമി കള്ളപ്പണ ഇടപാടില്‍ പിടി തോമസ് ചെയ്തത്് ക്രിമമിനല്‍ കുറ്റമാണെന്നും അന്വേഷണ വിധേയനായി രാജി വെച്ച് പുറത്ത് പോവണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. എം.എല്‍.എ യ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് സിപിഐഎം ജില്ല സെക്രട്ടറി സി എന്‍ മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു കോടി മൂന്ന് ലക്ഷത്തിന്റെ ഇടപാട് എം.എല്‍.എ ഇടപെട്ട് 80 ലക്ഷമായി കുറച്ചെന്നും, സ്ഥല ഉടമയും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ഉള്‍പ്പടെ പണമിടപാട് ചെക്ക് വഴി നടത്തണമെന്ന് പറഞ്ഞിട്ടും എം.എല്‍.എ ഇടപെട്ടാണ് തുക കാശായി കൈമാറാം എന്ന തീരുമാനിത്തിലെത്തിയത്.

ഭീമമായ തുകയാണ് കൈമാറ്റം ചെയ്തിരിക്കുന്നത്. ഈ തുക എവിടെ നിന്നും വന്നു, എം.എല്‍.എ യ്ക്കും കള്ളപ്പണവും സംഘവും തമ്മില്‍ എന്താണ് ബന്ധം.?ഇടപാടില്‍ അദ്ദേഹം പങ്കാളിയാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടത്തേണ്ടതായിട്ടുണ്ട്. ഇത്രയും വലിയ സാമ്പത്തിക കുറ്റകൃത്യം നടക്കുമ്പോള്‍ നിശബ്ദമായി ഒത്താശ ചെയ്ത എം.എല്‍.എ യുടെ പ്രവര്‍ത്തിയെ
ഒരു തരത്തിലും യോജിക്കാനൊക്കില്ലെന്നും പറഞ്ഞു. എം.എല്‍.എ യും സുഹൃത്തായ പണക്കാരനും തമ്മിലുള്ള ഒത്തുകളിയാണി പണമിടപാടെന്നും ആക്ഷേപം ഉയരുന്നുണ്ട്്. നിയമവിരുദ്ധമായ ഇടുപാടു വഴി ഒമ്പതു ലക്ഷത്തോളം രൂപ രജിസ്‌ട്രേഷന്‍ വകുപ്പിനും നഷ്ടമുണ്ട്.

Back to top button
error: