NEWS

കഞ്ചാവ് കേസിലെ പ്രതി മരിച്ച കേസിൽ ജയിൽ അധികൃതർക്കെതിരെ കേസ് എടുത്തു എന്ന വാർത്ത തെറ്റ്

കഞ്ചാവ് കേസിലെ പ്രതി മരിച്ച കേസിൽ ജയിൽ അധികൃതർക്കെതിരെ കേസ് എടുത്തു എന്ന വാർത്ത തെറ്റെന്നു
ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ആന്റ്
കറക്ഷണൽ സർവ്വീസസ് ഋഷി രാജ് സിംഗ് IPS. വാർത്താകുറിപ്പിൽ ആണ് വിശദീകരണം.

ഋഷി രാജ് സിംഗിന്റെ വാർത്താക്കുറിപ്പ് –

വിയ്യൂർ ജില്ലാ ജയിന്റെ നിയന്ത്രണത്തിലുളള അമ്പിളികല
സി.എഫ്.എൽ.റ്റി കേന്ദ്രത്തിൽ ഷമീർ S/O അബ്ദുൾ സലാം എന്ന
അന്തേവാസിയെ 29.09.2020 തീയതിയിൽ പ്രവേശിപ്പിക്കുകയും
01.10.2020 തീയതിയിൽ തൃശ്ശൂർ മെഡിക്കൽകോളേജ്
ആശുപത്രിയിൽ വച്ച് ടിയാൻ മരണപ്പെടുകയും ചെയ്തിരുന്നു. ഇത്
സംബന്ധിച്ച് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം
നടത്തി വരികയുമാണ് എന്നാൽ മാധ്യമങ്ങളിൽ ജയിൽ
ജീവനക്കാരെ പ്രതി ചേർത്തു എന്ന രീതിലുളള വാർത്തകൾ വരുന്നുണ്ട് .
ഇതുവരേയും അത്തരത്തിതുളള കാര്യങ്ങൾ ഒരിടത്ത് നിന്നും
പരാമർശിക്കപ്പെട്ടില്ല. ഇത് സംബന്ധിച്ച് വകുപ്പ് തലത്തിലും
വിശദമായി അന്വേഷിച്ച് വരുന്നുണ്ട്. ഇതുവരെയുളള
അന്വേഷണത്തിനകത്ത് അത്തരത്തിലുളള സൂചനകൾ വരാത്ത
സാഹചര്യത്തിൽ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിലൂടെ
ജയിൽ വകുപ്പിനെയും, ജയിൽ ഉദ്യോഗസ്ഥരേയും അനാവശ്യമായി
വലിച്ചിഴച്ച്,
വാർത്തികളിലൂടെ ജനശ്രദ്ധയിൽ
കണ്ടുവന്ന് സമ്മർദ്ദത്തിലാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

Back to top button
error: