NEWS

കോൺഗ്രസ് നേതൃപ്രതിസന്ധിയെ കുറിച്ച് കത്തെഴുതിയ നേതാക്കൾ വീണ്ടുമൊരു കത്തെഴുതുമ്പോൾ

23 നേതാക്കൾ ദൃശ്യവും വ്യക്തവുമായ നേതൃത്വം വേണം എന്നാവശ്യപ്പെട്ടു കോൺഗ്രസ് അധ്യക്ഷയ്ക്ക് കത്ത് അയച്ചത് ചെറിയ പൊല്ലാപ്പല്ല കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടാക്കിയത് .കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഇത് നാടകീയ രംഗങ്ങൾക്ക് കാരണമായി .പിന്നീട് നേതാക്കൾ പരസ്യ പ്രസ്താവനയുമായി ഇറങ്ങരുത് എന്ന മുന്നറിയിപ്പ് ഹൈക്കമാൻഡിന് നൽകേണ്ടിയും വന്നു .എന്നാൽ ഇത്തവണയും ഒരു കത്തെഴുതിയിരിക്കുയാണ് മുമ്പ് കത്തെഴുതിയവരിൽ ആറ് പേർ .

മുതിർന്ന 6 കോൺഗ്രസ് നേതാക്കൾ ആണ് പുതിയ കത്ത് എഴുതിയത് .ഗുലാം നബി ആസാദ് ,ആനന്ദ് ശർമ്മ ,വിവേക് ടാങ്ക ,കപിൽ സിബൽ ,മനീഷ് തിവാരി ,ശശി തരൂർ എന്നിവരാണ് പുതിയ കത്തിന് പിന്നിൽ .ഇത്തവണ കത്ത് സോണിയ ഗാന്ധിയ്ക്കല്ല ,മറിച്ച് നരേന്ദ്ര മോദിയ്ക്കാണെന്നു മാത്രം .

മോഡി സർക്കാരിന്റെ പ്രതിരോധ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയാണ് നേതാക്കൾ കത്തയച്ചത് .പ്രതിരോധ രംഗത്തെ സ്വകാര്യവൽക്കരണത്തിലൂടെ മോഡി സർക്കാർ ആഭ്യന്തര സുരക്ഷ തന്നെ അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുകയാണെന്നു കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു .പ്രതിരോധ നയം പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു .

സർക്കാരിന്റെ പുതിയ സ്വകാര്യവൽക്കരണ നയം “മെയ്ക് ഇൻ ഇന്ത്യ “ആത്മനിർഭർ ഭാരത് “പദ്ധതികൾക്ക് വിരുദ്ധമാണെന്നും നേതാക്കൾ കത്തിൽ ചൂണ്ടിക്കാട്ടുന്നു .

Back to top button
error: