NEWS

സൗഹൃദം ഇഷ്ടപ്പെട്ടില്ല മകളുടെ സുഹൃത്തിനെ കൊലപ്പെടുത്തി

മകളുടെ സൗഹൃദം ഇഷ്ടപ്പെടാത്ത വീട്ടുകാര്‍ വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്നു. ഡല്‍ഹി സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്ങിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി രാഹുല്‍ കുമാറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു

അന്യമതത്തില്‍ പെട്ട രാഹുലുമായുള്ള സൗഹൃദമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ ചൊടിപ്പിച്ചത്. ബുധനാഴ്ച രാത്രിയാണ് വിദ്യാര്‍ത്ഥി മര്‍ദ്ദനത്തിനിരയായത്. പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് രാഹുലിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ക്രൂരമര്‍ദ്ദനത്തിനിരയായ രാഹുലിനെ ബി.ആര്‍.ജെ.എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണപ്പെട്ടത്. പ്‌ളീഹ തകര്‍ന്നതാണ് മരണകാരണം

രാഹുലിന്റെ വീട്ടുകാരുടെ പരാതിയില്‍ കൊലക്കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു. പെണ്‍കുട്ടിയുടെ സഹോദരന്‍ മുഹമ്മദ് രാജിനെയും സുഹൃത്തുക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.

Back to top button
error: