NEWS

ടെലിവിഷൻ റേറ്റിംഗ് അട്ടിമറി വിവാദത്തിൽ മുംബൈ പൊലീസിന് മുമ്പിൽ ഹാജരാകാതെ റിപ്പബ്ലിക് ടിവി സി എഫ് ഒ

ബാർക്ക് റേറ്റിംഗ് അട്ടിമറി കേസിൽ മുംബൈ പൊലീസിന് മുന്നിൽ ഹാജരാകാതെ റിപ്പബ്ലിക് ടി വി സി എഫ് ഒ എസ സുന്ദരം .തങ്ങൾ സുപ്രീം കോടതിയെ സമീപിക്കുന്ന പശ്ചാത്തലത്തിൽ അക്കാര്യത്തിൽ ഒരു തീരുമാനം ആകട്ടെ എന്നാണ് റിപ്പബ്ലിക് ടിവി സി എഫ് ഒ പറയുന്നത് .തനിയ്ക്ക് മുൻ നിശ്ചയിച്ച പ്രകാരമുള്ള യോഗങ്ങൾ ഉണ്ടെന്നും മൂന്ന് നാലു ദിവസം കഴിഞ്ഞ് ഹാജരാകാൻ എന്നുമാണ് എസ് സുന്ദരത്തിന്റെ നിലപാട്.

റിപ്പബ്ലിക് ടി വി ,ഫക്ത് മറാത്തി ,ബോക്സ് സിനിമ എന്നെ ചാനലുകൾ റേറ്റിംഗിൽ കൃത്രിമം കാട്ടി എന്നാണ് ആരോപണം .ഹൻസാ റിസേർച്ച് ഗ്രൂപ് പ്രൈവറ്റ് ലിമിറ്റഡിലൂടെ റേറ്റിംഗ് അളക്കുന്ന ഏജൻസി ബാർക്ക് ആണ് പൊലീസിന് പരാതി നൽകിയത് .ഏജന്റുമാർ വഴി മീറ്റർ സ്ഥാപിച്ചിരിക്കുന്ന വീടുകളിൽ ഏതുസമയവും നിശ്ചിത ചാനൽ തന്നെ വെയ്ക്കാൻ അനധികൃതമായി പ്രേരിപ്പിച്ചു എന്നാണ് കേസ് .

ഫക്ത് മറാത്തി ,ബോക്സ് സിനിമ എന്നീ ചാനലുകളുടെ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .അർണാബ് ഗോസ്വാമിയെയും മുംബൈ പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം

Back to top button
error: