NEWS
സ്വപ്ന വിദേശത്തേയ്ക്ക് കടത്തിയത് 1,90,000 ഡോളർ എന്ന് കസ്റ്റംസ്
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിദേശത്തേയ്ക്ക് കടത്തിയത് 1,90,000 ഡോളർ എന്ന് കസ്റ്റംസ് .കോൺസുലേറ്റിലെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് സ്വപ്ന പണം കടത്തിയത് .കസ്റ്റംസ് കോടതിയിൽ നൽകിയ രേഖയിലാണ് വെളിപ്പെടുത്തൽ .
ലൈഫ് മിഷൻ ഇടപാടിലെ കമ്മീഷൻ ആണോ ഇതെന്ന് പരിശോധിക്കുന്നുണ്ട് .സ്വപ്ന സുരേഷിനെ ഇപ്പോൾ കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട് .എം ശിവശങ്കരനെ ചോദ്യം ചെയ്യുന്നതിന് സമാന്തരമായി ആണ് സ്വപ്നയേയും ചോദ്യം ചെയ്യുന്നത് .സ്വപ്നയോട് വിദേശത്തേയ്ക്ക് അയച്ച പണത്തെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും .