NEWS

നടി കങ്കണ റനൗട്ടിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

വാര്‍ത്തകളില്‍ എപ്പോഴും താരമാകാറുള്ള നടി കങ്കണ റനൗട്ടിനെതിരെ കേസെടുക്കാന്‍ കര്‍ണാടക തുംകൂരിലെ ജെഎംഎഫ്‌സി കോടതി ഉത്തരവ്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെല്ലാം ഭീകരരാണെന്ന നടിയുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. വിവാദ പരാമര്‍ശത്തിനെതിരെ കേസ് എടുക്കാനാണ് കോടതി ഉത്തരവ്. താരത്തിന്റെ വിവാദ പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിച്ചത് അഭിഭാഷകനായ രമേശ് നായിക്കാണ്. ക്യതസാന്ദ്ര പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് കങ്കെണയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

കങ്കണയുടെ ട്വീറ്റ് ഏറെ വേദനിപ്പിച്ചതു കൊണ്ടാണ് കോടതിയെ സമീപിച്ചതെന്ന് രമേഷ് നായിക് പറഞ്ഞു. പരാതിയെ തുടര്‍ന്ന് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയില്‍ സന്തോഷമുണ്ടെന്നും രമേശ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 44, 108, 153,എ, 504 വകുപ്പ് പ്രകാരമാണ് കങ്കണയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കങ്കണയ്‌ക്കെതിരെ കോണ്‍ഗ്രസ്സും കാര്‍ഷിക സംഘടനകളും രംഗത്ത് വന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ഭീകരരെപ്പോലെയാണ് കര്‍ഷക ബില്ലിനെ എതിര്‍ക്കുന്നവര്‍ എന്നായിരുന്നു കങ്കണ കുറിച്ചത്.

Back to top button
error: