NEWS
നഗ്നയാക്കി ,ഷൂട്ട് ചെയ്തു ,ഒളിച്ചോടിയതിനു ഗ്രാമം യുവതിയ്ക്ക് നൽകിയ ശിക്ഷ ഇങ്ങനെ
അഞ്ചു വർഷത്തെ ദുരിതം നിറഞ്ഞ വിവാഹ ജീവിതം ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയ്ക്ക് ഗ്രാമം നൽകിയത് പ്രാകൃത ശിക്ഷ .സെപ്തംബർ 25 നു ഒരു കൂട്ടം സ്ത്രീകൾ ആണുങ്ങളുടെ സഹായത്തോടെ യുവതിയെ കൊടും തണുപ്പ് വെള്ളത്തിൽ കുളിപ്പിച്ചു .നഗ്നയാക്കി മർദിച്ചു .അത് ഷൂട്ട് ചെയ്യുകയും ചെയ്തു .ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു .
അരുണാചൽ പ്രദേശിലെ ഷാങ്ലാങ് ജില്ലയിൽ ആണ് സംഭവം .സംഭവവുമായി ബന്ധപ്പെട്ട് 38 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു .പതിനഞ്ച് പേരെ അറസ്റ്റ് ചെയ്തു .ഇതിൽ 9 പേർ സ്ത്രീകൾ ആണ് .
ഗാർഹിക പീഡനം സഹിക്ക വയ്യാതെയാണ് താൻ ഒളിച്ചോടിയത് എന്ന് യുവതി വിവരിക്കുന്നു .ഭർത്താവിന്റെ ചവിട്ടേറ്റ് ഗർഭം അലസിയത് അടക്കമുള്ള പീഡനങ്ങൾ യുവതി മാധ്യമങ്ങളോട് വിവരിച്ചു .