NEWS

ഒ കെ അല്ലെ മലയാളീസ്…? അതെ ഒ കെ ആണ് മലയാളീസ്

ലോകമെമ്പാടുമുള്ള മലയാളികളുടെ സൗഹൃദയത്തിന്റെയും ഒരുമയുടെയും അതിലുപരി പിറന്ന മണ്ണിൻ ഗൃഹതുരത്വത്തേയും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ഗാനമാണ് ” ഒ കെ അല്ലേ മലയാളീസ്….? അതെ ഒ കെ ആണ് മലയാളീസ് ” പ്രശസ്ത ഗായകന്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഇൗ ഗാനം ഫെയ്സ്ബുക്കിലെ മലയാളികളുടെ കൂട്ടായ്മയായ ഒ കെ മലയാളീസ് ​​ഗ്രൂപ്പ് പുറത്തിറക്കി. മലയാള ചലച്ചിത്രരംഗത്ത് വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരന്മാര്‍ ഒരുമിച്ച് ചേർന്നാണ്, ഒ കെ എം മ്യൂസിക്കിലൂടെ ഈ ഗാനം പുറത്തിറക്കിയത്.

ശ്രീകുമാര്‍ ശശിധരന്‍,അരുണ്‍ ഗോപിനാഥ്,ജോമിറ്റേ ഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് ശ്രീകുമാര്‍ ശശിധരന്‍,ജിന്‍സ് ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
എഡിറ്റര്‍-സൂര്യ ദേവ്,മിക്സിംങ്-ശ്രീജിത്ത് എടവന,ഒാടക്കുഴല്‍-രാജേഷ് ചേര്‍ത്തല,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

https://www.youtube.com/watch?v=luoiT4K15kw

Back to top button
error: